Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശാസ്ത്ര സാഹിത്യ...

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തിന് വാണിയംകുളത്ത് തുടക്കമായി

text_fields
bookmark_border
ഒറ്റപ്പാലം: മത തീവ്രവാദികളെന്നപോലെ ശാസ്ത്രത്തെ എതിർക്കുന്നവരിൽ കച്ചവട താൽപര്യമുള്ള മൂലധനശക്തികളുമുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ സയൻസിലെ ഭൗതിക ശാസ്ത്രജ്ഞൻ ഡോ. അജിത്പരമേശ്വരൻ. കേരള ശാസ്ത്ര സാഹിത്യ പരിഷത്തി​െൻറ രണ്ടുനാൾ നീളുന്ന ജില്ല സമ്മേളനം വാണിയംകുളം ടി.ആർ.കെ സ്‌കൂളിൽ ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിലെ ക്ലാസ് എടുത്ത് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ബോധമുള്ള സമൂഹനിർമിതിക്ക് മുതിർന്നവരുടെ കാര്യത്തിൽ ഇടപെടുന്നതിനെക്കാൾ നല്ലത് കുട്ടികളിൽ അത്തരം ചിന്തകൾ വളർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിഷത്ത് ജില്ല പ്രസിഡൻറ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ കെ. രാജീവ് സ്വാഗതഗാനം ആലപിച്ചു. സ്‌കൂൾ പ്രധാനാധ്യാപകൻ കെ. രാജീവ് സ്വാഗതഗാനം ആലപിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ. മനോഹരൻ, ജില്ല സെക്രട്ടറി കെ.എസ്. നാരായണൻ കുട്ടി, ടി.കെ. ദേവരാജൻ, കെ.വി. സാബുഅനിത, എം. സുനിൽകുമാർ, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ വി. ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. ജില്ലയിൽനിന്നും തെരഞ്ഞെടുത്ത 200 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനം ഞായറാഴ്ച സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story