Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:18 AM GMT Updated On
date_range 2018-04-29T10:48:01+05:30പൊതുകിണർ നശിക്കുന്നു
text_fieldsകല്ലടിക്കോട്: ദേശീയപാത വക്കിലെ പൊതുകിണർ പരിപാലനവും നവീകരണവുമില്ലാതെ നശിക്കുന്നു. കരിമ്പ ഗ്രാമപഞ്ചായത്തിെൻറ പ്രവർത്തനപരിധിയിൽ വരുന്ന കല്ലടിക്കോട് കവലയിലെ സർക്കാർ വക കിണറാണ് കാട് വളർന്നും ചളിനിറഞ്ഞും നശിക്കുന്നത്. ഏകദേശം നാല് പതിറ്റാണ്ട് പഴക്കമുള്ള ജലസാന്നിധ്യമുള്ള കിണറാണിത്. സമീപവാസികളും കടക്കാരും ഉപയോഗിച്ചിരുന്ന കിണറിന് മുകളിൽ കമ്പിവലകളില്ലാത്തതും വിനയായി. കിണർ നവീകരിച്ച് സംരക്ഷിക്കണമെന്ന ആവശ്യമുയർന്നു.
Next Story