Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൃതദേഹം മെഡിക്കല്‍...

മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറി

text_fields
bookmark_border
ആനക്കര: സി.പി.എം കോതച്ചിറ സൗത്ത് ബ്രാഞ്ചംഗം തായംകുളം അബ്ദുട്ടിയുടെ (67) മൃതദേഹം മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലെ വിദ്യാർഥികളുടെ പഠനാവശ്യത്തിലേക്ക് ആശുപത്രി മേധാവികള്‍ക്ക് കൈമാറി. ശനിയാഴ്ച പുലര്‍ച്ച രണ്ടിന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ലോക്കല്‍ കമ്മിറ്റി അംഗം മായ കെ. മനോഹരന്‍, കെ.ടി. മോഹന്‍ദാസ്, പി.വി. ഉമൈബ, ബ്രാഞ്ച് സെക്രട്ടറി ധനേഷ് അരേകത്ത്, അംഗങ്ങളായ ജിനേഷ്, സജീവന്‍ മൂത്താട്ട് എന്നിവരും മകനും ബ്രാഞ്ച് അംഗവുമായി അസറത്ത് അലി എന്നിവരും കുടുംബവും പങ്കെടുത്തു. കോതച്ചിറയില്‍ നടന്ന അനുശോചന യോഗം ലോക്കല്‍ സെക്രട്ടറി വി.വി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ധനേഷ് അധ്യക്ഷനായി. തമ്പി കൊള്ളന്നൂർ, ലാല്‍ കൃഷ്ണ, കെ.ടി. മോഹന്‍ദാസ്, പി.വി. ഉമൈബ എന്നിവര്‍ സംസാരിച്ചു. photo: anakkara abdullakutty 67 obit -GENERAL
Show Full Article
TAGS:LOCAL NEWS 
Next Story