Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:02 AM GMT Updated On
date_range 2018-04-29T10:32:59+05:30പെരുങ്ങാട്ടുതൊടി കുടുംബ സംഗമം മേയ് ഒന്നിന്
text_fieldsവളാഞ്ചേരി: പെരുങ്ങാട്ടുതൊടി കുടുംബസംഗമം മേയ് ഒന്നിന് വലിയകുന്ന് മുന്നാസ് ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കോഴിക്കോട്, നിലമ്പൂർ, മഞ്ചേരി, തിരൂർ, കോട്ടക്കൽ, ഇരിമ്പിളിയം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരത്തോളം കുടുംബാംഗങ്ങൾ സംഗമത്തിനെത്തും. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന സംഗമത്തിൽ നിർധന കുടുംബത്തിന് 10 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച രിയാസ് ഭവനത്തിെൻറ താക്കോൽ ദാനം, ഭൂരഹിതരായ കുടുംബാംഗങ്ങൾക്കുള്ള സ്ഥലത്തിെൻറ രേഖാ ദാനം, കലാപരിപാടികൾ, അനുമോദനം, ആദരിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തും. സംഗമത്തിെൻറ ഉദ്ഘാടനം കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ പെരുങ്ങാട്ടുതൊടി കുടുംബസമിതി പ്രസിഡൻറ് പ്രഫ. പി. അബ്ദുല്ല, സെക്രട്ടറി പി.കെ.എം. അബൂബക്കർ, ഡോ. പി. ജമാൽ മുഹമ്മദ്, പി. അയൂബ്, പി. സാജിദ്, പി. മുഹമ്മദ് ഷാനി എന്നിവർ സംബന്ധിച്ചു. അപേക്ഷ ഫോം വിതരണം 30ന് തലക്കടത്തൂര്‍: ചെറിയമുണ്ടം പഞ്ചായത്തിെൻറ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തികത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ഫോം ഈ മാസം 30 മുതല്‍ പഞ്ചായത്ത് ഓഫിസില്‍ വിതരണം നടത്തുമെന്നും പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മേയ് എട്ടിനകം സമര്‍പ്പിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
Next Story