Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപണം തട്ടിയെന്ന കേസിൽ...

പണം തട്ടിയെന്ന കേസിൽ രണ്ടുപേർ അറ​സ്​റ്റിൽ

text_fields
bookmark_border
തച്ചനാട്ടുകര: വെളിച്ചെണ്ണ വ്യാപാരത്തിന് ഇടനിലനിന്ന് . ചെമ്മാട് ഒ‍ാലപ്പിലാക്കൽ അബ്ദുൽ ലത്തീഫ് (51), എടരിക്കോട് കൂഴിപ്പറമ്പിൽ സിറാജുദ്ദീൻ (33) എന്നിവരെയാണ് നാട്ടുകൽ പെ‍ാലീസ് അറസ്റ്റ് ചെയ്തത്. എടത്തനാട്ടുകരയിലെ ഒരു സ്ഥാപനത്തിലേക്ക് വെളിച്ചെണ്ണ ഇറക്കാൻ കരാറെടുത്ത ഇവർ എണ്ണയിറക്കി ലഭിച്ച പണം പെ‍ാന്നാനിയിലെ വെളിച്ചെണ്ണ കമ്പനിയിൽ നൽകാതെ മുങ്ങുകയായിരുന്നു. ഫെബ്രുവരിയിലാണ് സംഭവം. പെ‍ാന്നാനിയിലെ വെളിച്ചെണ്ണ കമ്പനി മാനേജർ ശിവദാസ​െൻറ പരാതിയെ തുടർന്നാണ് അറസ്റ്റ്. മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, മലപ്പുറം, കോട്ടക്കൽ, പരപ്പനങ്ങാടി, തേഞ്ഞിപ്പലം, മണ്ണുത്തി സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. 2008ൽ മണ്ണാർക്കാട് പൊലീസി​െൻറ പിടിയിലായ ഇവർ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story