Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിലാസ്ഥാപനം

ശിലാസ്ഥാപനം

text_fields
bookmark_border
പട്ടാമ്പി: പീപ്പിൾസ് ഹോം ഞാങ്ങാട്ടിരി ഭവന പദ്ധതിയിൽ അഞ്ച് വീടുകളുടെ നിർമാണത്തിന് തുടക്കമായി. പട്ടാമ്പി ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ടി. അബൂബക്കർ മുസ്ലിയാർ നിർവഹിച്ചു. ജമാഅത്തെ ഇസ്ലാമി പട്ടാമ്പി ഏരിയ പ്രസിഡൻറ് നാസർ കാരക്കാട് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ ഏരിയ കോഒാഡിനേറ്റർ മുസ്തഫ കൊടുമുണ്ട, ജില്ല കോഒാഡിനേറ്റർ അബ്ദുല്ല ഹസ്സനാർ, മൊയ്തുട്ടി ഹാജി, ടി.പി. അലി, അബൂബക്കർ കോയ, അബ്ദുറഹ്മാൻ മാസ്റ്റർ, എൻജിനീയർ അബ്ദുല്ല, കെ.പി. ഹമീദ് എന്നിവർ സംസാരിച്ചു. ചിത്രം: mohptb 273 പീപ്പിൾസ് ഹോം ഭവന പദ്ധതിയിൽ അഞ്ച് വീടുകളുടെ നിർമാണത്തിന് പട്ടാമ്പി ഇസ്ലാമിക് ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർമാൻ കെ.ടി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കുന്നു വാഹനപ്രചാരണ ജാഥ തിരുവേഗപ്പുറ: യൂത്ത്‌ലീഗ് ജില്ല സമ്മേളന പ്രചാരണാർഥം തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി വാഹനജാഥ നടത്തി. വിളത്തൂരില്‍ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ബാവനു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് നിയോജകമണ്ഡലം പ്രസിഡൻറ് സി.എ. റാസി, കെ.എ. റഷീദ്, മുസ്തഫ കാവുംപുറത്ത്, പി.ടി. അസീസ്, എം. അബ്ബാസ്, ഇ.എം. അലി, ടി. മെഹ്ബൂബ്, കെ.ടി. മജീദ്, സലാം മേലേതില്‍, പി.കെ.എം. ഷഫീഖ്, ഇഹ്‌സാന്‍ വലിയപാലത്തിങ്ങല്‍, കെ.ടി.എ. സമദ്, ടി.കെ. ഷബീര്‍ എന്നിവർ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. തിരുവേഗപ്പുറയില്‍ ജാഥ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story