Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:17 AM GMT Updated On
date_range 2018-04-28T10:47:59+05:30ഭാഗവതാമൃതമഹാസത്രം തുടങ്ങി
text_fieldsകല്ലടിക്കോട്: തുപ്പനാട് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭാഗവതാമൃതമഹാസത്രത്തിന് ഭക്തി സാന്ദ്രമായ തുടക്കം. പെരിമ്പടാരി ഗോവിന്ദാപുരം പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പ്രയാണമാരംഭിച്ച വിഗ്രഹ സമേത ഘോഷയാത്ര കല്ലടിക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെത്തി സന്ധ്യയോടെ തുപ്പനാട് ക്ഷേത്ര സന്നിധിയിലെത്തിയതോടെ സത്രവേദിയിൽ മന്ത്രധ്വനികൾ ഉയർന്നു. കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി യജ്ഞാചാര്യനായിരുന്നു. സത്രം മേയ് ആറിന് സമാപിക്കും. പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രം, പുലാപ്പറ്റ നാലുശേരി, സത്രംകാവ് ഭഗവതി എന്നീ ക്ഷേത്രങ്ങളിൽനിന്ന് പൂജസാധനങ്ങളും സത്രത്തിനായി എത്തിച്ചു. പടം) അടിക്കുറിപ്പ്: തുപ്പനാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭാഗവതാമൃത മഹാസത്രത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര / pw - file DS CO 3003, 02991
Next Story