Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:06 AM GMT Updated On
date_range 2018-04-28T10:36:00+05:30പന്തിന് പിന്നാലെ ചൈൽഡ് ലൈനും
text_fieldsമലപ്പുറം: ബാലസൗഹൃദ ദേശം സാധ്യമാക്കാനും അതിക്രമങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കാനും ചൈൽഡ് ലൈൻ നടത്തുന്ന പ്രവർത്തന ഭാഗമായി ഫുട്ബാൾ ടീമിനെ രംഗത്തിറക്കുന്നു. ജില്ലയിലെ മികച്ച കൗമാരതാരങ്ങൾ അണിനിരക്കുന്ന ടീമിനെ ഫുട്ബാൾ മേളകളിൽ പങ്കെടുപ്പിക്കും. സംസ്ഥാന തലത്തിലെ ആദ്യ സംരംഭമാണിത്. വരുന്ന അധ്യയന വർഷം ഉപജില്ല സ്കൂൾ ഫുട്ബാൾ ചാമ്പ്യൻമാർക്ക് ജില്ല ചൈൽഡ് ലൈനിെൻറ നേതൃത്വത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും. ഫൈനൽ ലോക ശിശുദിനമായ നവംബർ 20ന് നടക്കും. സ്കൂളുകളിൽ കായിക വിനോദങ്ങൾക്ക് അർഹമായ പ്രാധാന്യം നൽകാനും മികച്ച താരങ്ങളെ ഉയർത്തിക്കൊണ്ടുവരാനും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാനും വേണ്ടിയാണ് പദ്ധതി. ടീം ചൈൽഡ് ലൈനിെൻറ ഔദ്യോഗിക ജഴ്്സി പ്രകാശനം ജില്ല കലക്ടർ അമിത് മീണ ഐ.എസ്.എൽ താരം ആഷിക് കുരുണിയന് നൽകി നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി ഉണ്ണികൃഷ്ണൻ, വൈസ്പ്രസിഡൻറ് സക്കീന പുൽപ്പാടൻ, പെരിന്തൽമണ്ണ ആർ.ഡി.ഒ കെ. അജീഷ്, ചൈൽഡ് ലൈൻ കോഓഡിനേറ്റർ സി.പി. സലീം, അൻവർ കാരക്കാടൻ എന്നിവർ സംബന്ധിച്ചു.
Next Story