Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2018 5:06 AM GMT Updated On
date_range 28 April 2018 5:06 AM GMTഡി.വൈ.എഫ്.െഎ 24 മണിക്കൂർ ഉപരോധം തുടങ്ങി
text_fieldsbookmark_border
മലപ്പുറം: കേന്ദ്രസർക്കാറിെൻറ യുവജന വിരുദ്ധ, സ്വകാര്യവത്കരണ, വർഗീയ നയങ്ങളിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.െഎ സംഘടിപ്പിച്ച മലപ്പുറം ദൂരദർശൻ കേന്ദ്രം ഉപരോധം തുടങ്ങി. 'ഡി.വൈ.എഫ്.െഎ യുവജന മുന്നേറ്റം' പ്രക്ഷോഭ ഭാഗമായി 24 മണിക്കൂറാണ് ഉപരോധം. സംസ്ഥാന പ്രസിഡൻറ് എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിെൻറ ജനവിരുദ്ധ നയങ്ങൾ തന്നെയാണ് ബി.ജെ.പി സർക്കാർ കേന്ദ്രത്തിൽ തുടരുന്നതെന്നും മുസ്ലിം ന്യൂനപക്ഷങ്ങളെ തങ്ങൾക്കൊപ്പം നിർത്താൻ മുസ്ലിം ലീഗ് കേരളത്തിൽ വർഗീയത പടർത്തുകയാണെന്നും ഷംസീർ പറഞ്ഞു. ജില്ല പ്രസിഡൻറ് എം.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുല്ല നവാസ്, സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.പി. വാസുദേവൻ, വി.പി. സഖറിയ, വി.പി. അനിൽ, കെ. മജ്നു, വി.പി. സാനു, വി.ടി. സോഫിയ, വി.പി. രജീന, കെ.പി. സുമതി, ടി.കെ. സുൽഫിക്കർ അലി, പി.കെ. മുബഷീർ, പി. ജിജി, ചാർളി കബീർ ദാസ്, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story