Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
തിരൂർ സംഗമം റസിഡൻസി: മാധ്യമവും സ്പിൻ ഫൈനാൻസിങ് സ്കൂളും ചേർന്നൊരുക്കുന്ന വിദ്യാഭ്യാസ സെമിനാർ -9.30 തിരൂർ കാരുണ്യ പാലിയേറ്റിവ് ഹാൾ: സെക്കൻഡറി വിദ്യാർഥികൾക്ക് ഫ്രീവിൽ ഫൗണ്ടേഷൻ ഒരുക്കുന്ന സൗജന്യ മാർഗനിർദേശ ക്ലാസ് -9.30 തിരൂർ: കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് സംഘ്് സംസ്ഥാന സമ്മേളനം, കൗൺസിൽ യോഗം -10.00, സംസ്ഥാന ഭാരവാഹികളുടെ യോഗം -2.00 തൃപ്രങ്ങോട് ക്ഷേത്രപരിസരം: ചെണ്ട വിദ്വാൻ പത്മശ്രീ ശങ്കരൻകുട്ടി മാരാർക്ക് കുട്ടികൃഷ്ണമാരാർ സാംസ്കാരിക കേന്ദ്രത്തി​െൻറ സ്വീകരണം -6.30 ചെമ്പ്ര എ.എം.എൽ.പി. സ്കൂൾ: അത്താണി ജനകീയ കൂട്ടായ്മ ഒരുക്കുന്ന കാൻസർ ബോധവത്കരണ ക്യാമ്പ് -2.00 അന്നാര നരസിംഹ ക്ഷേത്രം: നരസിംഹ ജയന്തിയാഘോഷം, മഹാഗണപതി ഹോമം -5.30, സമൂഹ വേദജപം -6.30, ഭക്തിഗാന സുധ -7.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്ത് പാട്ട് -6.00, സന്ധ്യവേല -6.30, ചുറ്റുവിളക്ക് തെളിയിക്കൽ -7.00 കോട്ടക്കൽ മണ്ഡലത്തിലെ ഏഴ് സ്കൂളുകൾക്ക് കൂടി വാഹനം; ടെൻഡർ നടപടികൾ അവസാന ഘട്ടത്തിൽ വളാഞ്ചേരി: പൊതു വിദ്യാഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിയോജക മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലായി ഏഴ് സർക്കാർ സ്കൂളുകൾക്ക് വാഹനം നൽകും. ടെൻഡർ നടപടികൾ അന്തിമഘട്ടത്തിലാണ്. ജി.യു.പി. സ്കൂൾ നായാടിപ്പാറ (കോട്ടക്കൽ), ജി.എൽ.പി. സ്കൂൾ അത്തിപ്പറ്റ, ജി.എൽ.പി. സ്കൂൾ വടക്കുംപുറം (എടയൂർ), കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ (എച്ച്.എസ്), ഇരിമ്പിളിയം ഗവ . ഹയർ സെക്കൻഡറി സ്കൂൾ (എച്ച്.എസ്), കുറ്റിപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ (എച്ച്.എസ്), പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ (എച്ച്.എസ്) എന്നീ സ്കൂളുകൾക്കാണ് ഈ വർഷം വാഹനങ്ങൾ നൽകുന്നത്. ഇതിനായി 94.55 ലക്ഷം (94,55,800 ) രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ച് ടെൻഡർ കഴിഞ്ഞു. 2017-2018 വർഷത്തെ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് തുക വകയിരുത്തിയ പദ്ധതിയുടെ ടെൻഡർ പൂർത്തീകരിച്ചു. ധനകാര്യ വകുപ്പിൽ നിന്ന് ഫണ്ട് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ എത്തുന്നതോടെ വാഹനങ്ങൾ സ്കൂളുകൾക്ക് കൈമാറാനാകും. ഈ സാങ്കേതിക നടപടികൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story