Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതുറന്നിട്ട ജനലിലൂടെ...

തുറന്നിട്ട ജനലിലൂടെ മാലപൊട്ടിച്ചു

text_fields
bookmark_border
മാറഞ്ചേരി: ചൂട് കൂടിയതോടെ കള്ളന്മാർക്ക് നല്ല കാലം. തുറന്നിട്ട ജനലിലൂടെ കുടുംബനാഥയുടെ മാല പൊട്ടിച്ചു കവർന്നു. മാറഞ്ചേരി മാസ്റ്റർപ്പടി കുരുക്കൾ പറമ്പിൽ അബ്ദുല്ലയുടെ വീട്ടിലാണ് മോഷണം നടന്നത്. പുലർച്ച മൂന്നുമണിയോടെ ബെഡ്റൂമി​െൻറ ജനൽ വഴി മോഷ്ടാവ് അബ്ദുല്ലയുടെ ഭാര്യ നഫീസക്കുട്ടിയുടെ കഴുത്തിലെ മാലപൊട്ടിക്കുകയായിരുന്നു. മോഷണശ്രമം അറിഞ്ഞതിനെ തുടർന്ന് നടന്ന പിടിവലിയിൽ മാലയുടെ ചെറിയകഷണവും ഡയമണ്ട് ലോക്കറ്റും മോഷ്ടാവി​െൻറ കൈയിൽപെട്ടു. പെരുമ്പടപ്പ് സബ് ഇൻസ്‌പെക്ടർ വിനോദ് വലിയാട്ടൂർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ചാരായം പിടികൂടി; വിൽപനക്കാരന്‍ രക്ഷപ്പെട്ടു എടപ്പാൾ: റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ വെട്ടിച്ച് ചാരായ വില്‍പനക്കാരന്‍ രക്ഷപ്പെട്ടു. വില്‍പനക്കായി തയാറാക്കിയ 10 ലിറ്റര്‍ ചാരായം എക്സൈസ് സംഘം പിടിച്ചെടുത്തു. വട്ടംകുളം പഞ്ചായത്തിലെ കണാരക്കുന്നില്‍ വെള്ളിയാഴ്ച പ്രിവൻറിവ് ഓഫിസര്‍ വി. സുദര്‍ശ​െൻറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിനിടെയാണ് വില്‍പനക്കാരനായ ബാബു രക്ഷെപ്പട്ടത്. ഇയാൾക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story