Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:17 AM GMT Updated On
date_range 2018-04-27T10:47:57+05:30ഗാർഡിയൻഷിപ് സർട്ടിഫിക്കറ്റ് അനുവദിച്ചു
text_fieldsമലപ്പുറം: ഭിന്നശേഷിക്കാരുടെയും ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെയും 25 അപേക്ഷകളിൽ . കലക്ടറേറ്റിൽ ചേർന്ന പ്രാദേശിക ലെവൽ കമ്മിറ്റി യോഗത്തിലാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. നാഷനൽ ട്രസ്റ്റ് ആക്ടിെൻറ പരിധിയിൽവരുന്ന ഭിന്നശേഷിക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും കൂടി അവകാശപ്പെട്ട സ്വത്തുക്കൾക്ക് നിയമാനുസൃത ഗാർഡിയൻഷിപ് കിട്ടിയതിന് ശേഷം ലോക്കൽ ലെവൽ കമ്മിറ്റിയുടെ അനുമതിയില്ലാത്ത എല്ലാ ക്രയവിക്രയങ്ങളും അസാധുവായിരിക്കും. ഇത്തരം ആളുകളുടെ സ്ഥലങ്ങൾ കമ്മിറ്റിയുടെ അനുവാദമില്ലാതെ ബന്ധുക്കൾക്കോ മാറ്റാർക്കെങ്കിലും വിൽക്കാനോ കൈമാറാനോ പാടില്ല. രജിസ്േട്രഷൻ സമയത്ത് ഉദ്യോഗസ്ഥർ ഇത് പരിശോധിക്കണം. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം, മറ്റ് ബഹുവിധ വൈകല്യങ്ങൾ തുടങ്ങിയവയുള്ളവർക്ക് 1999ലെ നാഷനൽ ട്രസ്റ്റ് ആക്ട് നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തുമെന്ന് യോഗത്തിൽ ജില്ല കലക്ടർ അമിത് മീണ പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളുടെ സംരക്ഷണത്തിനും സ്വത്ത് കൈകാര്യം ചെയ്യുന്നതിനും സംരക്ഷകനെ നിയമിക്കുന്നതിനുള്ള അധികാരം ജില്ല കലക്ടർ ചെയർമാനായുള്ള പ്രാദേശികതല കമ്മിറ്റിക്കാണ്. യോഗത്തിൽ ജില്ല സാമൂഹികനീതി ഓഫിസർ കെ. കൃഷ്ണമൂർത്തി, ജില്ല രജിസ്ട്രാർ ആർ. അജിത് കുമാർ, നന്ദകുമാർ, സുജാത വർമ, സിനിൽദാസ്, വി. വേണുഗോപാലൻ, കെ. അബ്ദുൽനാസർ എന്നിവർ സംബന്ധിച്ചു.
Next Story