Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:14 AM GMT Updated On
date_range 2018-04-27T10:44:57+05:30മോട്ടോർ വാഹന നിയമം പാലിച്ചവർക്ക് തണ്ണിമത്തനുമായി വിദ്യാർഥികൾ
text_fieldsphoto tirw motor: തിരൂർ-താനൂർ റോഡിൽ റോഡ് സുരക്ഷ നിയമങ്ങൾ പാലിച്ചെത്തുന്ന ഡ്രൈവർമാർക്ക് നൽകാനായി തണ്ണിമത്തനുമായി വിദ്യാർഥികൾ തിരൂർ: മോട്ടോർ വാഹന നിയമം പാലിച്ചെത്തിയ ഡ്രൈവർമാർക്ക് തണ്ണിമത്തെൻറ കുളിർമ പകർന്ന് വിദ്യാർഥികൾ. കഴിഞ്ഞ ദിവസം തിരൂർ-താനൂർ റോഡിലായിരുന്നു വിദ്യാർഥികളുടെ പുതുമയുള്ള ബോധവത്കരണം. ഹെൽമറ്റ് ധരിച്ചെത്തിയ ബൈക്ക് യാത്രികരേയും സീറ്റ് ബെൽറ്റ് അണിഞ്ഞെത്തിയ മറ്റ് വാഹനങ്ങളിലെ യാത്രക്കാരേയും പുഞ്ചിരിയോടെ തടഞ്ഞുനിർത്തിയ വിദ്യാർഥികൾ തണ്ണിമത്തൻ സമ്മാനിച്ചാണ് വിട്ടയച്ചത്. നിയമം പാലിക്കാതെയെത്തിയവർ വിദ്യാർഥികളുടെയും അധികൃതരുടേയും ശാസനയുടെ ചൂടും അറിഞ്ഞു. മോട്ടോർ വാഹന വകുപ്പ് അധികൃതരും കെ.പുരം ഗവ. ഐ.ടി.ഐയിലെ വിദ്യാർഥികളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. അറുപതോളം വിദ്യാർഥികൾ പൊരിവെയിലിനെ വകവെക്കാതെ മണിക്കൂറുകളോളം അധികൃതർക്കൊപ്പം പങ്കാളികളായി. തിരൂർ ജോ. ആർ.ടി.ഒ സജി പ്രസാദിെൻറ നിർദേശപ്രകാരം എം.വി.ഐമാരായ അനസ് മുഹമ്മദ്, ഗോപകുമാർ, എ.എം.വി.ഐമാരായ കെ.എം ധനേഷ്, രൺദീപ്, മുഹമ്മദ് അഷ്റഫ് സൂർപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഐ.ടി.ഐ വിദ്യാർഥികൾക്ക് റോഡ് സുരക്ഷ ബോധവത്കരണ ക്ലാസ് നൽകിയ ശേഷമായിരുന്നു അവരോടൊപ്പം ഉദ്യോഗസ്ഥർ റോഡിലിറങ്ങിയത്.
Next Story