Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി വാഹനജാഥ

text_fields
bookmark_border
നിലമ്പൂർ: 'എല്ലാവരുടേതുമാണ് ഇന്ത്യ' ദേശീയ കാമ്പയി‍​െൻറ ഭാഗമായി വെൽഫെയർ പാർട്ടി ഏറനാട് മണ്ഡലം കമ്മിറ്റി ചാലിയാർ പഞ്ചായത്തിൽ നടത്തിയ വാഹന ജാഥയുടെ സമാപന യോഗം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം ഷംസുദ്ദീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ ഏറനാട് മണ്ഡലം പ്രസിഡൻറ് അബ്ദുറഷീദ് കീഴുപറമ്പ് മുഖ്യപ്രഭാഷണം നടത്തി. ചാലിയാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. ഇല്യാസ് അധ്യക്ഷത വഹിച്ചു. പി. അബ്ദുറസാഖ്, മുഹമ്മദ് മാസ്റ്റർ, ടി. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വാഹനജാഥക്ക് സ്വീകരണം നൽകി. കെ. ഷിഹാബുദ്ദീൻ, എൻ. യൂനുസ് സലിം, എ. മുഹമ്മദാലി, ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story