Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളിമുത്തപ്പൻ കാവ്...

കാളിമുത്തപ്പൻ കാവ് റോഡ് ഉദ്ഘാടനം

text_fields
bookmark_border
നിലമ്പൂര്‍: നഗരസഭയിലെ ചക്കാലക്കുത്ത് ഡിവിഷനില്‍ എം.ഐ. ഷാനവാസ് എം.പിയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് 4.5 ലക്ഷം രൂപ ഉപയോഗിച്ച് ടാറിങ് ചെയ്ത കാളിമുത്തപ്പന്‍കാവ്-തകരപ്പടി റോഡ് തുറന്നുകൊടുത്തു. എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, നഗരസഭ കൗൺസിലര്‍മാരായ പാലോളി മെഹബൂബ്, ഗോപാലകൃഷ്ണന്‍, പി.എം. ബഷീര്‍, എന്‍. വേലുക്കുട്ടി, ചാലില്‍ ഉണ്ണികൃഷ്ണന്‍, അഡ്വ. ഷെറി ജോര്‍ജ്, ബിനോയ് പാട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് കൗൺസിലര്‍ ഡെയ്‌സി ചാക്കോ സ്വാഗതവും ഇ.പി. ബോബി നന്ദിയും പറഞ്ഞു. ചിത്രകാരി ബിന്ദു എം.പിക്ക് ഛായാചിത്രവും നിലമ്പൂര്‍-നഞ്ചൻകോട് റെയില്‍പാതയുടെ പ്രതീകാത്മക ചിത്രവും കൈമാറി. ചടങ്ങില്‍ പ്രതിഭകളെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story