Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:02 AM GMT Updated On
date_range 2018-04-27T10:32:59+05:30ഹോണ്‍ രഹിത ദിനം ആചരിച്ചു
text_fieldsപെരിന്തല്‍മണ്ണ: ശബ്ദ മലിനീകരണ ബോധവത്കരണ വാരാചരണ ഭാഗമായി . ഐ.എം.എ പെരിന്തല്‍മണ്ണ യൂനിറ്റ് വിവിധ ആശുപത്രികളുമായി സഹകരിച്ച് ബോധവത്കരണ പരിപാടികള്‍ നടത്തി. മൗലാന ആശുപത്രിയില്‍നിന്നുള്ള വാഹനജാഥ ജോയൻറ് ആർ.ടി.ഒ സഹദേവന് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂള്‍ കുട്ടികള്‍ക്കായി പ്രബന്ധ രചന മത്സരം, ബസ്, ഓട്ടോ ഡ്രൈവര്‍മാര്‍ക്കായി ക്ലാസുകള്‍, സൈക്കിള്‍ റാലി എന്നിവ നടത്തി. അസൻറ് ഇ.എൻ.ടി ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസ് നടത്തി. ശബ്ദ മലിനീകരണത്തിെൻറ ഭവിഷ്യത്തുകള്‍ വിവരിക്കുന്ന ലഘുലേഖകളും പുസ്തകങ്ങളും വിതരണം ചെയ്യാൻ ഒരുക്കിയ കിയോസ്ക് ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ. ഉമ്മര്‍, സെക്രട്ടറി ഡോ. സുല്‍ഫി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ യൂനിറ്റ് പ്രസിഡൻറ് ഡോ. കെ.എ. സീതി അധ്യക്ഷത വഹിച്ചു.
Next Story