Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമത്സ്യത്തൊഴിലാളി ഭവന...

മത്സ്യത്തൊഴിലാളി ഭവന പദ്ധതി: വിലനിർണയം അവസാന ഘട്ടത്തിലേക്ക്

text_fields
bookmark_border
മലപ്പുറം: ഭൂരഹിതരായ തീരദേശ മത്സ്യത്തൊഴിലാളികൾക്ക് ഭൂമി വാങ്ങൽ, തീരദേശ വേലിയേറ്റ രേഖയിൽ നിന്ന്് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കൽ എന്നീ പദ്ധതികൾക്ക് കീഴിൽ ഭൂമി ഏറ്റെടുത്ത് നൽകുന്ന പദ്ധതി അവസാന ഘട്ടത്തിലേക്കു കടന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ നടന്ന ജില്ലതല പർച്ചേഴ്സ് കമ്മിറ്റി യോഗത്തിൽ നാല് ഭൂവുടമകൾ പങ്കെടുത്തു. ഇതിൽ രണ്ടു പേർ നിശ്ചിത വിലയിൽ സ്ഥലം കൈമാറാൻ തയാറായി സമ്മതപത്രം ഒപ്പിട്ടു നൽകിയിട്ടുണ്ട്. മറ്റുള്ളവർ വീണ്ടും സമയം ആവശ്യപ്പെട്ടു. പൊന്നാനി നഗരം, പെരുമ്പടപ്പ് വില്ലേജുകളിലെ സ്ഥലങ്ങൾ സംബന്ധിച്ചാണ് കഴിഞ്ഞദിവസം ധാരണയായത്. രണ്ടു പദ്ധതികളിലായി പൊന്നാനി, തിരൂർ താലൂക്കുകളിലെ 83 പേർക്കാണ് ഭൂമി നൽകി വീട് നിർമിക്കാനാവശ്യമായ സഹായം നൽകുന്നത്. ഇതുവരെ 28 ഗുണഭോക്താക്കൾക്ക് ഭൂമിയുടെ വിലയിൽ തീരുമാനമായി. ഈ സ്ഥലമുടമകൾ കലക്ടർ മുമ്പാകെ സമ്മതപത്രം ഒപ്പിട്ടു നൽകി. തീരദേശത്ത് രജിസ്േട്രഡ് പാസ്ബുക്കുള്ള മത്സ്യത്തൊഴിലാളികൾക്കായാണ് കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി ആരംഭിച്ചത്. മത്സ്യത്തൊഴിലാളികളിൽ നിന്നു അപേക്ഷ ക്ഷണിച്ച ശേഷം മത്സ്യഭവൻ ഓഫിസർമാരുടെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കിയാണ് പട്ടിക തയാറാക്കിയത്. കലക്ടർ അംഗീകാരം നൽകിയ ഈ പട്ടികയിൽ ഉൾപ്പെട്ടവർക്ക് സ്വയം ഭൂമി കണ്ടെത്തുന്നതിന് ഒരു മാസം സമയം നൽകിയിരുന്നു. ഇവർ കണ്ടെത്തിയ സ്ഥലത്തെക്കുറിച്ചുള്ള ഫിഷറീസ്, മത്സ്യഫെഡ്, എൻജിനീയറിങ് വിഭാഗങ്ങളുടെ പരിശോധന പൂർത്തിയാക്കി. പബ്ലിക്് േപ്രാസിക്യൂട്ടറുടെ നിയമ പരിശോധനക്കു ശേഷമാണ് ഭൂമി വില നിർണയ നടപടികൾ ആരംഭിച്ചത്. ഭൂവുടമകളിൽ നിന്ന് മികച്ച വില നൽകിയാണ് ഭൂമി ഏറ്റെടുക്കുന്നത്. സ്ഥലമെടുപ്പും വീട് നിർമാണവുമുൾപ്പെടെ പരമാവധി 10 ലക്ഷം രൂപയാണ് ഒരു ഗുണഭോക്താവിന് ലഭിക്കുക.
Show Full Article
TAGS:LOCAL NEWS 
Next Story