Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹർത്താൽ: രണ്ടുപേര്‍...

ഹർത്താൽ: രണ്ടുപേര്‍ കൂടി അറസ്​റ്റില്‍

text_fields
bookmark_border
തിരൂരങ്ങാടി: സമൂഹമാധ്യമ ഹര്‍ത്താലി​െൻറ മറവില്‍ റോഡ് തടയുകയും പൊലീസുകാരനെ അക്രമിക്കുകയും ചെയ്ത കേസുകളില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പി.ഡി.പി പ്രവര്‍ത്തകനും മൂന്നിയൂര്‍ പാറക്കടവ് സ്വദേശിയുമായ കൂനന്‍ വീടന്‍ മന്‍സൂര്‍ (36), വെളിമുക്ക് സൗത്ത് സ്വദേശി പിണങ്ങാത്തൊടി ജാഫര്‍ ഷരീഫ് (34) എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ദേശീയപാത കക്കാട് വെച്ച് വിവാഹപാര്‍ട്ടി സഞ്ചരിച്ച കാർ തടയുകയും വരനെ കാറില്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് തടഞ്ഞ തിരൂരങ്ങാടി സ്റ്റേഷനിലെ എം. മുഹമ്മദ് റഫീഖ് എന്ന പൊലീസുകാരനെ അക്രമിച്ചെന്ന കേസിലാണ് മന്‍സൂര്‍ അറസ്റ്റിലായിരിക്കുന്നത്. തലപ്പാറയില്‍ വാഹനം തടയുകയും അക്രമം കാണിക്കുകയും ചെയ്തെന്ന കേസിലാണ് ജാഫര്‍ ഷരീഫി​െൻറ അറസ്റ്റ്. ഇതോടെ ഹര്‍ത്താലുമായി ബന്ധപ്പെട്ട കേസുകളില്‍ തിരൂരങ്ങാടിയില്‍ ഏഴുപേര്‍ അറസ്റ്റിലായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story