Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:15 AM GMT Updated On
date_range 26 April 2018 5:15 AM GMTശാന്തിഗിരി പ്രാർഥനകേന്ദ്രം സമർപ്പണം 29ന്
text_fieldsbookmark_border
മലപ്പുറം: ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണ പദ്ധതികളുമായി ജില്ലയിൽ ശാന്തിഗിരിയുടെ ആദ്യ പ്രാർഥനകേന്ദ്രം 29ന് പ്രവർത്തനം തുടങ്ങും. തെയ്യാലയിൽ പുതുതായി നിർമിച്ച പ്രാർഥനാലയത്തിെൻറ സമർപ്പണം ആശ്രമം അമൃതജ്ഞാന തപസ്വിനി നിർവഹിക്കും. നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ 250 നിർധന കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യും. നർധനരായ രോഗികൾക്ക് ചികിത്സ സഹായവും നൽകും. ശാന്തിഗിരി ഹെൽത്ത്കെയർ ആൻഡ് റിസർച്ച് ഒാർഗനൈസേഷെൻറ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ക്യാമ്പും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം മലപ്പുറം ഇൻചാർജ് സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, കെ. നൗഷാദ്, എം.പി. മുഹമ്മദ്, സജീവ് എടക്കാടൻ, പി.വി. സതീശൻ, എം. മഹേഷ്, വി.ബി. നന്ദകുമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story