Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുത്ത്​ ലീഗ്​ ജലനിധി...

യുത്ത്​ ലീഗ്​ ജലനിധി ഓഫിസ് ഉപരോധിച്ചു

text_fields
bookmark_border
ചേലേമ്പ്ര: ജലനിധി കുടിവെള്ള വിതരണത്തിലെ പാർശ്വവൽക്കരണത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചേലേമ്പ്ര പഞ്ചായത്ത് കമ്മിറ്റി ജലനിധിയുടെ എസ്.എൽ.ഇ.സി ഓഫിസ് ഉപരോധിച്ചു. ജലനിധിയിലെ വെള്ള വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ട് കോൺട്രാക്ടറുമായി ഒത്തുകളിച്ച് ത​െൻറ വാർഡിലേക്ക് മാത്രം വിതരണം ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു ഉപരോധം. എസ്.എൽ.ഇ.സി പ്രസിഡൻറ് യൂത്ത് ലീഗ് നേതാക്കളുമായി ചർച്ച നടത്തി. എല്ലാ മേഖലയിലേക്കും കുറ്റമറ്റ രീതിയിൽ വെള്ളമെത്തിക്കുമെന്ന ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചതായി നേതാക്കൾ പറഞ്ഞു. സി. ഹസ്സൻ. കെ. റഫീഖ്, സി. ജൈസൽ, കെ.ടി. സഹദ്, ഷബീർ, കെ.പി. മുനീർ, അൻവർ പോയിൽതൊടി, സുബൈർ, ഫാരിസ്, സജാദ്, അലി പുല്ലിപ്പറമ്പ്, മിസ്ഹബ്, ഫാസിൽ, സിറാജ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story