Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത:...

ദേശീയപാത: കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയെ സന്ദർശിച്ചു

text_fields
bookmark_border
മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. നിലവിലെ ദേശീയപാത പരമാവധി ഉപയോഗപ്പെടുത്തി ആവശ്യമെങ്കില്‍ മാത്രം കൂടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിലവിലെ സർവേ പ്രകാരം കൂടുതല്‍ വീടുകള്‍ നഷ്ടപ്പെടുമെന്നും അതിനാല്‍ ജനപ്രതിനിധികള്‍ നല്‍കിയ ബദല്‍ അലൈന്‍മ​െൻറ് പരിഗണിക്കണമെന്നും ഇരകള്‍ക്ക് പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ മലപ്പുറത്തും ചേര്‍ന്ന യോഗത്തിലും ജനപ്രതിനിധികള്‍ പുതിയ അലൈന്‍മ​െൻറ് നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story