Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:05 AM GMT Updated On
date_range 2018-04-26T10:35:59+05:30എടപ്പറ്റയിലെ വികസന ഫണ്ട് തട്ടിപ്പ്: സമഗ്ര അന്വേഷണം വേണമെന്ന് സി.പി.എം
text_fieldsഎടപ്പറ്റ: ഗ്രാമപഞ്ചായത്തിൽ അഡ്വ. എം. ഉമ്മർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ വിവിധ നിർമാണ പ്രവൃത്തികളുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 72 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ കുണ്ടൻചോല സ്റ്റേഡിയം നിർമാണം, 16 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ പഞ്ചായത്ത് ഓഫിസ് നവീകരണം, 25 ലക്ഷം വകയിരുത്തി നടത്തിയ വെള്ളിയഞ്ചേരി മാതൃക അംഗൻവാടി നിർമാണം എന്നിവയെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. വെള്ളിയഞ്ചേരി അംഗൻവാടി കെട്ടിടത്തിന് 10 ലക്ഷം രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും എൻജിനീയർ മറുപടി പറയാൻ ബാധ്യസ്ഥനാണെന്നും കഴിഞ്ഞദിവസം നടന്ന അംഗൻവാടി ഉദ്ഘാടന ചടങ്ങിൽ എം.എൽ.എതന്നെ പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു. വാർത്തസമ്മേളനത്തിൽ എൽ.സി സെക്രട്ടറി എൻ.പി. മുഹമ്മദലി, ഏരിയ കമ്മിറ്റി അംഗം കെ.എം. ഷാനവാസ്, ഗ്രാമപഞ്ചായത്ത് അംഗം വി.പി. കൃഷ്ണപ്രഭ എന്നിവർ സംബന്ധിച്ചു.
Next Story