Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:03 AM GMT Updated On
date_range 2018-04-26T10:33:00+05:30ചക്ക മഹോത്സവത്തിനൊരുങ്ങി കുടുംബശ്രീയും 'ഷെൽട്ട'റും
text_fieldsപെരിന്തൽമണ്ണ: ചക്ക കേരളത്തിെൻറ ഔദ്യോഗിക ഫലമായി അംഗീകരിക്കപ്പെട്ടതിനാൽ ഇൗ ചക്കസീസൺ ഉത്സവമായി ആഘോഷിക്കാൻ കുടുംബശ്രീ ജില്ല മിഷനും വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ 'ഷെൽട്ട'റും തീരുമാനിച്ചു. ജില്ലയിലെ 10 കേന്ദ്രങ്ങളിൽ വൈവിധ്യമുള്ള ചക്കവിഭവങ്ങൾ തയാറാക്കാനുള്ള പരിശീലനം നൽകും. തുടർന്ന്, വിവിധ കേന്ദ്രങ്ങളിൽ തുടർ പരിശീലനവും നൽകും. േമയ് ആദ്യവാരം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളിൽ മൂന്നുനാൾ നീളുന്ന വിപണനമേളയും നടത്തും. ജില്ലയിലെ മുഴുവൻ ഷെൽട്ടർ അംഗങ്ങളെയും അയൽക്കൂട്ട സംവിധാനത്തെയും ഉപയോഗപ്പെടുത്തിയാണ് പരിശീലനവും വിപണനമേളയും നടത്തുക. രണ്ടാഴ്ച നീണ്ട ചക്ക മഹോത്സവം അവസാനിക്കുന്നതോടെ ജില്ലയിലെ എല്ലാ വീടുകളിലും ചക്ക വിഭവങ്ങളുടെ പോഷക-ഔഷധ പ്രാധാന്യത്തെപ്പറ്റിയുള്ള അവബോധമുണ്ടാക്കുകയുമാണ് ലക്ഷ്യം. ഏപ്രിൽ 26ന് കോട്ടക്കൽ ജി.എം.യു.പി.എസ്, ചെമ്മാട് തൃക്കുളം ഹൈസ്കൂൾ, 27ന് മാറഞ്ചേരി ഹൈസ്കൂൾ, മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, 28ന് തിരൂർ ജി.എം.യു.പി.എസ്, പെരിന്തൽമണ്ണ സെൻട്രൽ ജി.എൽ.പി.എസ്, 29ന് മഞ്ചേരി ചുള്ളക്കാട് സ്കൂൾ, കൊണ്ടോട്ടി കാരാട് സ്കൂൾ, 30ന് വളാഞ്ചേരി ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് പരിശീലനം. േമയ് രണ്ട്, മൂന്ന്, നാല് തീയതികളിൽ പെരിന്തൽമണ്ണ, മൂന്ന്, നാല്, അഞ്ച് തീയതികളിൽ ചെമ്മാട്, ഒമ്പത്, 10, 11 തീയതികളിൽ മഞ്ചേരി, 10, 11, 12 തീയതികളിൽ കോട്ടക്കൽ, 11, 12, 13 തീയതികളിൽ മാറഞ്ചേരി 12, 13, 14 തീയതികളിൽ തിരൂർ, മേയ് ഏഴ് മുതൽ 14 വരെ മലപ്പുറം എന്നിവിടങ്ങളിലാണ് വിപണനമേള നടത്തുന്നത്.
Next Story