Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹസൽക്കാരം കഴിഞ്ഞ്...

വിവാഹസൽക്കാരം കഴിഞ്ഞ് വരുന്നതിനിടെ വീട്ടമ്മമാരുടെ മാല കവർന്നു

text_fields
bookmark_border
ഷൊർണൂർ: വിവാഹസൽക്കാരം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന വീട്ടമ്മമാരുടെ കഴുത്തിൽനിന്ന് ബൈക്കിലെത്തിയ കവർച്ചാസംഘം മാല പൊട്ടിച്ച് കടന്നു. ബുധനാഴ്ച വൈകീട്ട് ഏേഴാടെയാണ് സംഭവം. പോസ്റ്റ്ഓഫിസിൽ മഞ്ഞക്കാടിന് സമീപമുള്ള ഓഡിറ്റോറിയത്തിലായിരുന്നു സൽക്കാരം. മഞ്ഞക്കാട് ബാലഭദ്രാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മുണ്ടൻചോലയിൽ രാമൻകുട്ടിയുടെ ഭാര്യ ജാനുവി​െൻറ മൂന്നര പവനാണ് ആദ്യം പൊട്ടിച്ചെടുത്തത്. ബൈക്കിന് പിന്നാലെ വീട്ടമ്മ ഓടിയെങ്കിലും അവരെ കണ്ടെത്താനായില്ല. അടുത്ത വളവിൽ വെച്ചായിരുന്നു രണ്ടാമത്തെ മാല പൊട്ടിക്കൽ. നടുവിലത്തേതിൽ ചന്ദ്ര​െൻറ ഭാര്യ സാവിത്രിയുടെയും മൂന്നര പവൻ പൊട്ടിച്ചെടുത്താണ് കവർച്ചസംഘം കടന്നുകളഞ്ഞത്. അടുത്ത വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഈ റോഡിൽ മുമ്പും മാല പൊട്ടിക്കൽ സംഭവങ്ങൾ നടന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story