Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരിമ്പ്ര ഗവ. ഹോമിയോ...

അരിമ്പ്ര ഗവ. ഹോമിയോ ഡിസ്പന്‍സറി നവീകരണത്തിന് ഫണ്ട് ലഭ്യമാക്കും ^പി. ഉബൈദുല്ല

text_fields
bookmark_border
അരിമ്പ്ര ഗവ. ഹോമിയോ ഡിസ്പന്‍സറി നവീകരണത്തിന് ഫണ്ട് ലഭ്യമാക്കും -പി. ഉബൈദുല്ല അരിമ്പ്ര: അര നൂറ്റാണ്ട് പൂർത്തിയാക്കിയ അരിമ്പ്ര ഗവ. മാതൃക ഹോമിയോ ഡിസ്പന്‍സറി കെട്ടിട നവീകരണത്തിന് ഫണ്ട് ലഭ്യമാക്കുമെന്ന് പി. ഉബൈദുല്ല എം.എൽ.എ. ഹോമിയോ ഡിസ്പന്‍സറിയുടെ സുവര്‍ണജൂബിലി ആഘോഷവും മെഡിക്കല്‍ എക്‌സിബിഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ടി.വി. ഇബ്രാഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. സി.ബി. വത്സല, ബുഷ്റ പാവുക്കാടൻ, അബ്ദുൽ ഗഫൂര്‍, ഹംസ ചേക്ലാതൊടി, ഖദീജ സലാം ആനത്താൻ, എം. കുഞ്ഞാലന്‍ കുട്ടി, എന്‍.കെ. ഹംസ, ഡോ. ഷര്‍ജാന്‍ അഹ്മദ്, ഡോ. ടി.കെ. അന്‍വര്‍ റഹ്മാന്‍ എന്നിവർ സംസാരിച്ചു. ആയിഷ മലീഹ കലാവിരുന്നും കുഞ്ഞാന്‍ അരിമ്പ്ര നാടന്‍ ഇശലുകളും അവതരിപ്പിച്ചു. ആഘോഷ പരിപാടികൾ വ്യാഴാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story