Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉറൂസും സെമിനാറും നാളെ

ഉറൂസും സെമിനാറും നാളെ

text_fields
bookmark_border
നിലമ്പൂര്‍: എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസും ആദര്‍ശബോധന സെമിനാറും വ്യാഴാഴ്ച ചന്തക്കുന്നിലെ മര്‍കസില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരിപാടിയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഉറൂസ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശിഹാബ് തങ്ങളുടെ സ്മരണാർഥം ജില്ല കമ്മിറ്റി നല്‍കുന്ന മാതൃക മുദരിസിനുള്ള പുരസ്‌കാരം തിരൂര്‍ ചെമ്പ്ര മുദരിസ് സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന് കൈമാറും. 'സലഫിസ്റ്റുകളറിയില്ല സലഫിനെ' പ്രമേയത്തി‍​െൻറ ഭാഗമായുള്ള സെമിനാറിന് 11ഒാടെ തുടക്കമാകും. വാർത്തസമ്മേളനത്തില്‍ പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.കെ. അബ്ദുല്ലക്കുട്ടി, സലീം എടക്കര, ഹംസ ഫൈസി രാമംകുത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story