Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചൂടകറ്റാൻ പൊലീസ്​ വക...

ചൂടകറ്റാൻ പൊലീസ്​ വക നാരങ്ങവെള്ളം

text_fields
bookmark_border
മലപ്പുറം: കനത്തചൂടിൽ വലയുന്നവരുടെ ദാഹമകറ്റി പൊലീസ്. മലപ്പുറം പൊലീസ് ക്ലബിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചവരെ യാത്രക്കാർക്ക് ഇവർ നാരങ്ങവെള്ളം വിതരണം ചെയ്തു. ബുധനാഴ്ചയും തുടരും. കേരള പൊലീസ് അസോസിയേഷൻ എം.എസ്.പി ജില്ല സമ്മേളന ഭാഗമായാണ് നാരങ്ങവെള്ള വിതരണം. എം.എസ്.പി കമാൻഡൻറ് പി.വി. വിൽസൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡൻറ് എം. ബിജേഷ്, സെക്രട്ടറി കാർത്തികേയൻ, സുഭാഷ്, നൗഫൽ എന്നിവർ നേതൃത്വം നൽകി. കുഞ്ഞുങ്ങൾ വേദി നിറഞ്ഞു; ആഘോഷമായി കലോത്സവം മലപ്പുറം: പാട്ടും ഡാൻസും ഒപ്പനയും കോൽക്കളിയുമായി കുരുന്നുകൾ. കാണികളായി ഒരു ഗ്രാമം മുഴുവൻ. കുട്ടികൾക്കും അമ്മമാർക്കും ആവശ്യമുള്ളതെല്ലാം ഒരുക്കി പഞ്ചായത്ത് അധികൃതർ. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്തിലെ അംഗൻവാടി വിദ്യാർഥികളുടെ കലോത്സവം നാടി​െൻറ ഉത്സവമായി. ഗ്രാമപഞ്ചായത്തിലെ 34 അംഗൻവാടികളിലായി 500ഒാളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരിൽ ഭൂരിപക്ഷവും കലാപരിപാടികൾ അവതരിപ്പിച്ചു. പാട്ട്, ഡാൻസ്, കോൽക്കളി, ഒപ്പന, ദഫ്മുട്ട് എന്നിവയാണ് ഭൂരിപക്ഷവും അവതരിപ്പിച്ചത്. ഇവക്ക് അനുയോജ്യമായ വസ്ത്രവും അണിഞ്ഞാണ് കുട്ടികൾ എത്തിയത്. കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും പരിപാടി കാണാനെത്തി. ഇതോടെ നക്ഷത്ര ഒാഡിറ്റോറിയം നിറഞ്ഞു. എത്തിയവർക്കെല്ലാം വെള്ളവും ഭക്ഷണവും നൽകി. പഞ്ചായത്ത് അംഗങ്ങളാണ് ഭക്ഷണവും സമ്മാനവും സ്പോൺസർ ചെയ്തത്. ഭക്ഷണം തയാറാക്കാനും വിതരണത്തിനും പഞ്ചായത്ത് പ്രസിഡൻറും അംഗങ്ങളും മുന്നിട്ടിറങ്ങി. പെങ്കടുത്തവരെല്ലാം സമ്മാനവും വാങ്ങിയാണ് വേദി വിട്ടത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഇ.സി. ഹംസ അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story