Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅണ്ണാ ഡി.എം.കെ...

അണ്ണാ ഡി.എം.കെ ബി.ജെ.പിയുടെ ഏജൻറ്​ ^സുധാകർ റെഡ്​ഢി

text_fields
bookmark_border
അണ്ണാ ഡി.എം.കെ ബി.ജെ.പിയുടെ ഏജൻറ് -സുധാകർ റെഡ്ഢി കോയമ്പത്തൂർ: ബി.ജെ.പിയുടെയും സംഘ്പരിവാറി​െൻറയും ഏജൻറായാണ് അണ്ണാ ഡി.എം.കെ പ്രവർത്തിക്കുന്നതെന്ന് സി.പി.െഎ ദേശീയ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി. കോയമ്പത്തൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണ്ണാ ഡി.എം.കെ മുഖപത്രത്തിൽ ബി.ജെ.പിയും അണ്ണാ ഡി.എം.കെയും തോക്കിലെ ഇരട്ടക്കുഴൽ പോലെ പ്രവർത്തിക്കുമെന്ന ലേഖനം ഇവർ തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ്. കാവേരി പ്രശ്നത്തി​െൻറ പേരിൽ അണ്ണാ ഡി.എം.കെ അംഗങ്ങൾ പാർലമ​െൻറ് നടപടികൾ തടസ്സപ്പെടുത്തിയത് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽനിന്ന് ബി.ജെ.പിയെ രക്ഷിക്കാനാണ്. വിവാദങ്ങളിൽ കുടുങ്ങിയ തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story