Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ്​: തീർഥാടകർക്ക്​...

ഹജ്ജ്​: തീർഥാടകർക്ക്​ തിരിച്ചടിയായി വിമാനത്താവള നിരക്ക്​

text_fields
bookmark_border
കൊണ്ടോട്ടി: വിമാനത്താവള നിരക്കിലെ വർധന ഹജ്ജ് തീർഥാടകർക്ക് തിരിച്ചടിയാകുന്നു. ഹജ്ജ് കമ്മിറ്റി മുഖേന അവസരം ലഭിച്ച തീർഥാടകരുടെ വിമാനത്താവള നിരക്കിലാണ് ഇത്തവണ വൻ വർധന വന്നത്. വിമാനനിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് മറ്റു നിരക്കുകളിൽ വൻ വർധന ഇത്തവണയുണ്ടായിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന തീർഥാടകനിൽനിന്ന് 14,571 രൂപയാണ് ഈ വര്‍ഷം വിമാനത്താവള നിരക്ക്, നികുതി എന്ന പേരില്‍ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം 3,560 രൂപ മാത്രമായിരുന്നതാണ് ഇത്തവണ 14,571 ആയി വർധിച്ചത്. ജി.എസ്.ടി അടക്കമുള്ള നികുതിയിൽ വന്ന വർധന, ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ നിരക്ക് വർധന എന്നിവയാണ് വൻ വർധനക്ക് കാരണമായി പറയുന്നത്. നിരക്കുകൾ വർധിച്ചാലും തുകയിൽ ഇത്രയധികം മാറ്റമുണ്ടാകില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. 2016ൽ 3,700 രൂപയും 2015ല്‍ 2,979 രൂപയും 2014ല്‍ കരിപ്പൂരിൽനിന്ന് 3,716 രൂപയുമായിരുന്നു ഇൗ ഇനത്തിൽ നിശ്ചയിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story