Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:09 AM GMT Updated On
date_range 2018-04-25T10:39:00+05:30വാട്സ്ആപ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയും സൈബർ സെൽ വിവരങ്ങൾ ചോർത്തി
text_fieldsമലപ്പുറം: ഏപ്രിൽ 16ലെ ഹർത്താലിന് പിന്നിൽ പ്രവർത്തിച്ചവരെയും പ്രചാരണം നൽകിയവരെയും സൈബർ സെൽ കണ്ടെത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെ. വാട്സ്ആപ് ഗ്രൂപ്പുകളെ നിരീക്ഷിച്ചും ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറിയുമായിരുന്നു ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള മലപ്പുറം സൈബർ സെല്ലിെൻറ ഓപറേഷൻ. ഹർത്താൽ ആഹ്വാനം വാട്സ്ആപ്പിലൂടെ പ്രചരിച്ച നാൾതൊട്ട് സൈബർ സെൽ ചില ഗ്രൂപ്പുകൾക്കു പിന്നാലെയുണ്ടായിരുന്നു. സംശയം തോന്നിയവരെ നിരീക്ഷിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്തു. ഗ്രൂപ്പുകളിൽ അംഗങ്ങളായും സൈബർ സെൽ വിവരങ്ങൾ ശേഖരിച്ചു. തുടർന്നാണ് അതത് സ്റ്റേഷനുകൾക്ക് നിർദേശങ്ങൾ കൈമാറിയത്. അന്വേഷണത്തിനു നേതൃത്വം നൽകിയത് ഡിവൈ.എസ്.പിമാരായ ജലീൽ തോട്ടത്തിലും എം.പി. മോഹനചന്ദ്രനുമാണ്. മലപ്പുറം സൈബർ സെല്ലിലെ കെ.പി. പ്രശോഭ്, എം.പി. ശൈലേഷ്, കെ.പി. ബിജു, സി. ജയചന്ദ്രൻ, ഒ. വൈശാഖ്, അനീഷ് എന്നിവരാണ് വിവരശേഖരണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഡിവൈ.എസ്.പിമാർ നേതൃത്വം നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന് മുഖ്യ ആസൂത്രകൻ ഉൾപ്പെടെയുള്ളവരെ കുടുക്കാനായി. ഹർത്താലിന് പിന്നിലെ യഥാർഥ കരങ്ങൾ ആരുടെതെന്ന് കണ്ടത്തിയതും ഇവരാണ്. ആകെ അറസ്റ്റ് 763 മലപ്പുറം: ഹർത്താലുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഇതുവരെ അറസ്റ്റിലായത് 763 പേർ. 180 പേരെ റിമാൻഡ് ചെയ്തു. അക്രമം, പ്രകടനം, വാട്സ്ആപ് ആഹ്വാനം, പോക്സോ തുടങ്ങിയ വിവിധ കുറ്റങ്ങളാണു ഇവർക്കുമേൽ ചുമത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഏഴുപേർ കൂടി അറസ്റ്റിലായി. എടക്കരയിൽ നാലുപേരും തേഞ്ഞിപ്പലത്ത് മൂന്നു പേരുമാണ് പിടിയിലായത്. അറസ്റ്റ് തുടരുമെന്ന് പൊലീസ് അറിയിച്ചു.
Next Story