Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:05 AM GMT Updated On
date_range 2018-04-25T10:35:58+05:30പദ്ധതി നിർവഹണം: ജില്ല പഞ്ചായത്തിന് സംസ്ഥാന സർക്കാർ അവാർഡ്
text_fieldsമലപ്പുറം: 2017-18 സാമ്പത്തിക വർഷത്തിലെ പദ്ധതി നിർവഹണത്തിൽ മികച്ച പ്രകടനം കാഴ്ചെവച്ച മലപ്പുറം ജില്ല പഞ്ചായത്ത് സംസ്ഥാന സർക്കാർ അവാർഡിന് അർഹത നേടി. കഴിഞ്ഞ വർഷം 113.68 കോടി രൂപ സംസ്ഥാന സർക്കാറിൽനിന്ന് ലഭ്യമായതിൽ 98.77 കോടി ചെലവഴിച്ചു. 86.89 ശതമാനം തുകയാണ് ജില്ല പഞ്ചായത്ത് ചെലവഴിച്ചത്. ജനറൽ വിഭാഗം പ്ലാൻ ഫണ്ടിൽ 58.91 കോടി രൂപ ലഭിച്ചതിൽ 51.71 കോടി രൂപ ചെലവഴിച്ചു. 87.77 ശതമാനം ആണിത്. പട്ടികജാതി വികസന ഫണ്ടിൽ 19.77 കോടി രൂപ ലഭിച്ചതിൽ 12.55 കോടി രൂപ ചെലവഴിച്ചു, 63.49 ശതമാനം. പട്ടികവർഗ വികസനത്തിനായി ലഭിച്ച 1.16 കോടി രൂപയിൽ നൂറുശതമാനവും ചെലവഴിച്ചു. ആസ്തി പുനരുദ്ധാരണ ഫണ്ടിൽ റോഡ് പുനരുദ്ധാരണത്തിന് ലഭിച്ചത് 23.06 കോടി രൂപയായിരുന്നു. ഇത് പൂർണമായും ചിലവഴിച്ച് 100 ശതമാനം നേട്ടം കൈവരിച്ചു. റോഡുകൾ ഒഴികെയുള്ള ആസ്തികളുടെ പുനരുദ്ധാരണത്തിനു ലഭിച്ച 10.77 കോടി രൂപയിൽ 10.28 കോടി രൂപയും (95.49 ശതമാനം) ചെലവായി. മൊത്തം മെയിൻറനൻസ് ഗ്രാൻറായി ലഭിച്ചിരുന്നത് 33.83 കോടി രൂപയാണ്. ഇതിൽ 33.34 കോടി രൂപയും ചെലവഴിച്ചാണ് (98.56 ശതമാനം) നേട്ടമുണ്ടാക്കാനായതെന്ന് ജില്ല പഞ്ചായത്ത് അറിയിച്ചു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങും.
Next Story