Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:05 AM GMT Updated On
date_range 2018-04-25T10:35:58+05:30ബാലികപീഡനം: ഒരുവര്‍ഷം കഠിനതടവും പിഴയും
text_fieldsമഞ്ചേരി: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 48കാരനെ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി ഒരുവര്‍ഷം കഠിനതടവിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അരീക്കോട് ഓടക്കയം വെറ്റിലപ്പാറ കൊടുംപുഴ കോളനിയിലെ സുന്ദരനെയാണ് ജഡ്ജി കെ.പി. സുധീര്‍ ശിക്ഷിച്ചത്. 2016 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാനിയമം 354 വകുപ്പ് പ്രകാരം ബലാത്സംഗത്തിന് ഒരുവര്‍ഷം കഠിനതടവ്, 5000 രൂപ പിഴ, പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് 2012 (പോക്സോ) പ്രകാരം ഒരു വര്‍ഷ കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് അനുഭവിക്കണം. രണ്ടരക്കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍ മഞ്ചേരി: സ്വിഫ്റ്റ് കാറില്‍ കഞ്ചാവ് കടത്തുകയായിരുന്ന രണ്ട് യുവാക്കളെ മഞ്ചേരി എക്സൈസ് സംഘം പിടികൂടി. പെരിന്തല്‍മണ്ണ പുഴക്കാട്ടിരി മൂന്നാക്കല്‍ വീട്ടില്‍ മുഹമ്മദ് ആഷിഫ് (24), കരുവാരകുണ്ട് പുല്‍വെട്ട കണ്ടേന്‍കളത്തില്‍ അനീഷ് (34) എന്നിവരെയാണ് മഞ്ചേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി. ശ്യാംകുമാറും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് പ്രതികള്‍ പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. മൈസൂരുവില്‍നിന്നാണ് പ്രതികള്‍ കഞ്ചാവ് വാങ്ങിയതെന്നും വാടകക്ക് എടുക്കുന്ന കാറുകളാണ് കഞ്ചാവ് കടത്തിന് ഉപയോഗിക്കുന്നതെന്നും മൊഴിനല്‍കി. മഞ്ചേരിയിലേയും പരിസര പ്രദേശങ്ങളിലേയും യുവാക്കളാണ് പ്രധാന ഉപഭോക്താക്കള്‍. പല കേസുകളിലും പ്രതികളായ ഇവര്‍ ജയിലിലാണ് പരിചയപ്പെട്ടത്. മുഹമ്മദ് ആഷിഫ് രണ്ട് വര്‍ഷം മുമ്പ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ആഡംബര ജീവിതം നയിക്കുന്നതിനാണ് കഞ്ചാവ് കച്ചവടം നടത്തുന്നത്. അസി. ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ബഷീര്‍, പ്രിവൻറിവ് ഓഫിസര്‍മാരായ ഷിജുമോന്‍, രാമന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സഫീറലി, സാജിത്, രഞ്ജിത്ത്, പ്രശാന്ത്, ഉമ്മര്‍ കുട്ടി, പ്രദീപ്, ഉണ്ണികൃഷ്ണന്‍, ധന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ.വി. റാഫേല്‍ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.
Next Story