Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടി...

കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
താനൂർ: കെ.പുരം താമരക്കുളത്ത് കൊടി സ്ഥാപിക്കുന്നതിനെ ചൊല്ലിയുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. സംഘർഷത്തിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്കും ഒരു സി.പി.എം പ്രവർത്തകനും പരിക്കേറ്റു. പരിക്കേറ്റവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. ബി.ജെ.പി പ്രവർത്തകരായ താമരക്കുളം കോൽകണ്ടത്തിൽ സനൂപ് (22), താമരക്കുളം തറാൽ പ്രശാന്ത് (27), സി.പി.എം പ്രവർത്തകനായ കുണ്ടുങ്ങൽ മേനോത്തിൽ ദാസൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Show Full Article
TAGS:LOCAL NEWS 
Next Story