Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:02 AM GMT Updated On
date_range 25 April 2018 5:02 AM GMT'ജാലകം' ജില്ല സഹവാസ ക്യാമ്പ്
text_fieldsbookmark_border
കാളികാവ്: എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷയെഴുതിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി വിസ്ഡം സ്റ്റുഡൻറ്സ് സംഘടിപ്പിക്കുന്ന ത്രിദിന ജില്ല സഹവാസ ക്യാമ്പിന് കാളികാവിൽ തുടക്കം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി പി. റഷീദ് കാരപ്പുറം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻറ്സ് ജില്ല പ്രസിഡൻറ് കെ. മൻസൂർ സ്വലാഹി അധ്യക്ഷത വഹിച്ചു. വ്യത്യസ്ത സെഷനുകളിൽ സയ്യിദ് സഅ്ഫർ സ്വാദിഖ് മദീനി, കെ. ജിംഷാദ് സലഫി, എം. സുഹൈർ, ശുഐബ് മദീനി, ഹസ്സൻ മമ്പാട്, എൻ.എം. ദാനിഷ് എളങ്കൂർ എന്നിവർ സംസാരിച്ചു. ഉദ്ഘാടന സെഷനിൽ ജില്ല സെക്രട്ടറി പി.കെ. ജസിൽ മുസ്തഫ സ്വാഗതവും കെ. ആദിൽ പന്നിപ്പാറ നന്ദിയും പറഞ്ഞു. ക്യാമ്പ് 26ന് സമാപിക്കും. Photo Caption: 'ജാലകം' ജില്ല സഹവാസ ക്യാമ്പ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി പി. റഷീദ് കാരപ്പുറം ഉദ്ഘാടനം നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story