Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാവാമുകുന്ദ...

നാവാമുകുന്ദ ക്ഷേത്രോത്സവം ആറാട്ടോടെ സമാപിച്ചു

text_fields
bookmark_border
തിരുനാവായ: നാവാമുകുന്ദ ക്ഷേത്രത്തിലെ ദശദിനോത്സവം നിളയിൽ നടന്ന ആറാട്ടോടെ സമാപിച്ചു. ഗുരുവായൂർ ദേവസ്വത്തി​െൻറ സിദ്ധാർഥൻ എന്ന ആനയുടെ പുറത്തേറിയാണ് നാവാമുകുന്ദൻ പരിവാരസമേതം ആറാട്ടിനെഴുന്നള്ളിയത്. തുടർന്ന്, കടവിൽ കെട്ടിയുണ്ടാക്കിയ പ്രത്യേക മഠത്തിൽ നടന്ന വിശേഷാൽ പൂജകൾക്ക് ശേഷമായിരുന്നു ആറാട്ട്. ദേവനൊപ്പം മുങ്ങിയുയർന്ന് ആയിരങ്ങൾ സായൂജ്യമടഞ്ഞു. കിഴക്കെ നടയിൽ തൃപ്രങ്ങോട് പരമേശ്വരമാരാർ സംഘത്തി​െൻറ പാണ്ടിമേളവും അരങ്ങേറി. തുടർന്ന്, തന്ത്രി കൊടിയിറക്കിയതോടെയാണ് ചടങ്ങുകൾ സമാപിച്ചത്. സമാപനദിവസം അരങ്ങേറിയ കിള്ളിക്കുർശ്ശിമംഗലം കുഞ്ചൻ സ്മാരകം ശങ്കരനാരായണ​െൻറ ഓട്ടന്തുള്ളലും പൊതിയിൽ നാരായണ ചാക്യാരുടെ ചാക്യാർകൂത്തും ഉത്സവത്തിന് മിഴിവേകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story