Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രി എ.കെ. ബാല​െൻറ...

മന്ത്രി എ.കെ. ബാല​െൻറ വസതിയിലേക്ക് നാളെ പന്തംകൊളുത്തി മാര്‍ച്ച്

text_fields
bookmark_border
പാലക്കാട്: എരവാലന്‍ സമുദായത്തില്‍പ്പെടുന്നവര്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ആരംഭിച്ച കുടിൽകെട്ടി സമരം 100 ദിവസം പിന്നിട്ടിട്ടും പരിഹരിക്കാത്തതിനെത്തുടർന്ന് എരവാലന്‍ സമുദായ സമര ഐക്യദാര്‍ഢ്യ സമിതി 25ന് മന്ത്രി എ.കെ. ബാല​െൻറ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്ത് നിന്ന് രാവിലെ 11ന് പന്തംകൊളുത്തി മാര്‍ച്ച് നടത്തും. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻറ് എസ്. സക്കീര്‍ ഹുസൈൻ അധ്യക്ഷത വഹിക്കും. സാധുജന പരിപാലന സംഘം ജില്ല സെക്രട്ടറി കെ. വാസുദേവന്‍, എൻ.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടി, പി.കെ. വേണു തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ സമര സമിതി ജനറല്‍ കണ്‍വീനര്‍ കെ. വാസുദേവന്‍, ചെയര്‍മാന്‍ എസ്. സക്കീര്‍ ഹുസൈൻ‍, എൻ.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡൻറ് വിളയോടി ശിവന്‍കുട്ടി, മണികണ്ഠന്‍ മാത്തൂർ എന്നിവർ പങ്കെടുത്തു. സഹോദരീ ഭർത്താവ് ഓടിച്ച ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു പാലക്കാട്: സഹോദരീ ഭർത്താവ് ഓടിച്ച ബൈക്കിൽനിന്ന് തെറിച്ചുവീണ് പിന്നിലിരുന്ന യുവാവ് മരിച്ചു. പാലക്കാട് അകത്തേത്തറ സ്വദേശിയും പരേതനായ ചന്ദ്രശേഖരൻ നായരുടെ മകനുമായ ഹരികൃഷ്ണൻ (33) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ബൈക്ക് ഓടിച്ച സുനിൽകുമാർ എന്നയാൾക്കെതിരെ കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story