Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:26 AM GMT Updated On
date_range 2018-04-24T10:56:49+05:30മാച്ചാംതോട് കൃഷിയിടങ്ങളിൽ 'ശ്രീശ്വേതയും ശ്രീധന്യയും' നവാഗതർ
text_fieldsകല്ലടിക്കോട്: കിഴങ്ങിനങ്ങളിലെ പുതിയ ഇനം കുറ്റിക്കാച്ചിലിന് മാച്ചാംത്തോട്ടെ കർഷകർ ആതിഥേയത്വം വഹിക്കുന്നു. ഗ്രാമീണ മേഖലയിൽനിന്ന്് അന്യംനിന്ന് പോകുന്ന കാച്ചിലിന് വകഭേദമായ ശ്രീധന്യയും ശ്രീശ്വേതയും എന്ന രണ്ടിനമാണ് വ്യാപിപ്പിക്കുന്നത്. ഇതിനായി തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ മാച്ചാംതോട് വിളനിലമാവും. മരത്തിലും പന്തലിലും പടർന്നുകയറുന്ന വള്ളിയാണ് നാട്ടിൽ സുപരിചിതമായ കാച്ചിൽ. എന്നാൽ, പടരാത്തതും ചെടിയായി വളരുന്ന ഇനവുമായ കുറ്റിക്കാച്ചിൽ അപൂർവ ഇനമാണ്. തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവർഗ വിള ഗവേഷണ കേന്ദ്രമായ സി.ടി.സി.ആർ.ഐയുടെ സഹായത്തോടെ തച്ചമ്പാറ പഞ്ചായത്തിലെ മാച്ചാംതോട് തൊഴുത്തിൻകുന്ന് അയൽസഭയാണ് കുറ്റിക്കാച്ചിൽ വ്യാപന പദ്ധതിയുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീധന്യയെന്ന ആഫ്രിക്കൻ ഇനത്തിൽപ്പെട്ട കാച്ചിലാണ് അയൽസഭയുടെ പരിധിയിലെ വീടുകളിൽ കൃഷി ചെയ്യുന്നത്. കുറ്റിച്ചെടിയായി നിൽക്കുമെന്നതിനാൽ സ്ഥല സൗകര്യമില്ലാത്തവർക്ക് ടെറസിലും ഗ്രോബാഗിലും ചാക്കിലും കൃഷി ചെയ്യാം. ഒരു മീറ്റർ വരെ മാത്രമേ ഇത് ഉയരം വെക്കുകയുള്ളൂ. ബുഷ് ചെടി പോലെ ശാഖകളായി തഴച്ചുവളരും. തിളങ്ങുന്ന ഇലകളോടെ കാണുന്ന ഈ കാച്ചിൽ പൂന്തോട്ടങ്ങളിൽ ഭംഗിക്കായും വളർത്താം. ഇതിെൻറ കിഴങ്ങിന് എട്ട് കിലോ വരെ തൂക്കമുണ്ടാകും. ശ്രീകാര്യം കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രം പുതുതായി വികസിപ്പിച്ചെടുത്തതും അടുത്ത ഡിസംബറിൽ പുറത്തിറക്കുന്നതുമായ ശ്രീശ്വേത, സി.ഡി-15 എന്നീ കുറ്റിക്കാച്ചിൽ ഇനങ്ങളുടെ ട്രയലും മാച്ചാംതോട് അയൽസഭയിൽ നോക്കുന്നുണ്ട്. മധ്യ കേരളത്തിലെ കൃഷിയിടങ്ങളിൽ പരീക്ഷണ തോട്ടമായി അയൽസഭ സെക്രട്ടറി ഉബൈദുല്ലയുടെ നേതൃത്വത്തിലുള്ള കർഷകരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഇവ നട്ട് വിളവെടുപ്പ് നടത്തുന്നത് വരെ സി.ടി.സി.ആർ.ഐലെ ശാസ്ത്രജ്ഞരുടെ മേൽനോട്ടമുണ്ടാവും. അടുത്ത വർഷം കൂടുതൽ കർഷകരിൽ എത്തിക്കും. വിത്ത് വിതരണം 27ന് ഉച്ചക്ക് ശേഷം മൂന്നിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത നിർവഹിക്കും. വാർഡ് അംഗം രാജഗോപാൽ അധ്യക്ഷത വഹിക്കും. തച്ചമ്പാറ കൃഷി ഓഫിസർ എസ്. ശാന്തിനി പദ്ധതി വിശദീകരിക്കും.
Next Story