Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരതപ്പുഴയിൽ കോഴി...

ഭാരതപ്പുഴയിൽ കോഴി മാലിന്യം തള്ളിയ നിലയിൽ

text_fields
bookmark_border
ഷൊർണൂർ: ഭാരതപ്പുഴയിൽനിന്ന് കുടിവെള്ളം പമ്പ് ചെയ്യുന്ന മുണ്ടായ അടിയണയിലെ മോട്ടോർ പമ്പിനടുത്ത് കോഴിമാലിന്യം തള്ളിയ നിലയിൽ. പള്ളം ഭാഗത്ത് നിന്നെത്തുന്ന മാലിന്യമാണ് അടിയണക്ക് നടുവിൽ തള്ളുന്നത്. മുണ്ടായ, ഗണേഷ് ഗിരി, പരുത്തിപ്ര, ഭാഗങ്ങളിലെ വീടുകളിലേക്കുള്ള കുടിവെള്ള പദ്ധതിയാണിത്. ഉച്ച സമയത്തും രാത്രിയിലുമാണ് ചാക്കുകളിലാക്കി കോഴിമാലിന്യം പുഴയിൽ തള്ളുന്നത്. കുറ്റവാളികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാൻ നിയമമുണ്ടായിട്ടും അധികൃതരുടെ ഭാഗത്ത്നിന്ന് ഒരു നടപടിയുമില്ല.
Show Full Article
TAGS:LOCAL NEWS 
Next Story