Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോദിക്ക്​ വധഭീഷണി:...

മോദിക്ക്​ വധഭീഷണി: കോയമ്പത്തൂർ സ്​ഫോടന കേസ്​ മുൻ തടവുകാരനെതിരെ കേസ്​

text_fields
bookmark_border
കോയമ്പത്തൂർ: പ്രധാനമന്ത്രി നേരന്ദ്രമോദിക്കെതിരെ വധഭീഷണി ഉയർത്തിയുള്ള വാട്ട്സ്ആപ് ശബ്ദസന്ദേശം വൈറലായ സംഭവത്തിൽ കുനിയമുത്തൂർ പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. കോയമ്പത്തൂർ കരിമ്പുക്കട മുഹമ്മദ് റഫീഖാണ് (50) പ്രതി. വാടക കാർ ഇടപാടുമായി ബന്ധപ്പെട്ട് സേലം സ്വദേശി പ്രകാശുമായി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് മോദിക്കെതിരെ വധഭീഷണി മുഴക്കിയത്. ഇത് പ്രകാശ് വാട്ട്സ്ആപ്പിലിടുകയായിരുന്നു. കോയമ്പത്തൂർ സ്ഫോടന കേസിൽ പത്തുവർഷം തടവ് അനുഭവിച്ച റഫീഖ് ഇപ്പോൾ ബിസിനസ് ചെയ്യുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story