Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:24 AM GMT Updated On
date_range 24 April 2018 5:24 AM GMTട്രെയിനിൽ ഒമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഹൈകോടതി അഭിഭാഷകൻ അറസ്റ്റിൽ
text_fieldsbookmark_border
കോയമ്പത്തൂർ: ട്രെയിനിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ചെന്നൈ ഹൈകോടതി അഭിഭാഷകനെ ഇൗറോഡിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ബെസൻറ് നഗറിലെ അഡ്വ. കെ.പി. പ്രേംആനന്ദാണ് (57) പ്രതി. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറിയത്. പ്രശ്നം യാത്രക്കാർ ട്രെയിൻ ടിക്കറ്റ് എക്സാമിനറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ബി.ജെ.പി അനുകൂല അഭിഭാഷക സംഘടന അംഗമാണ് പ്രതി. പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ നൽകുന്ന നിയമത്തിനുള്ള ഒാർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതിെൻറ അടുത്ത ദിവസമാണ് സംഭവം. ട്രെയിനുകളിൽ റെയിൽവേ സുരക്ഷസേനയുടെ പട്രോളിങ്ങും പരിശോധനയും കുറഞ്ഞതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story