Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'ഇതളുകൾ' സഹവാസ...

'ഇതളുകൾ' സഹവാസ ക്യാമ്പിന് തുടക്കം

text_fields
bookmark_border
ഒറ്റപ്പാലം: കളിചിരി ഉത്സവമാക്കി ഒറ്റപ്പാലം ബി.ആർ.സിയുടെ കീഴിലുള്ള വേങ്ങശ്ശേരി വി.കെ.എം.യു.പി സ്‌കൂളിൽ സഹവാസ ക്യാമ്പിന് തുടക്കമായി. 'ഇതളുകൾ' എന്ന് പേരിട്ട ക്യാമ്പ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ ചക്ക മുറിച്ച് ഉദ്ഘാടനം ചെയ്തു. കഥ, ചിത്രമെഴുത്ത്, നാടൻപാട്ട്, യോഗ, ഗണിത കേളികൾ, പേപ്പർ വിസ്മയം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകളാണ് ക്യാമ്പിൽ ഒരുക്കിയത്. പി.ടി.എ പ്രസിഡൻറ് പി.പി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ അച്യുതൻ കുട്ടി, സി.പി. പത്മജൻ, അലി, ടി.പി. രാധാകൃഷ്ണൻ, ടി. ശ്രീലത, സീന എന്നിവർ സംസാരിച്ചു. ക്യാമ്പ് 25ന് സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story