Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകസ്​റ്റഡി മരണം:...

കസ്​റ്റഡി മരണം: പ്രകടനം നടത്തി

text_fields
bookmark_border
ഷൊർണൂർ: വരാപ്പുഴ ശ്രീജിത്തി‍​െൻറ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യു.ഡി.എഫ് ഷൊർണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തൽ പ്രകടനം നടത്തി. യു.ഡി.എഫ് ചെയർമാൻ ഹരിശങ്കർ, കൺവീനർ എം. വീരാൻ ഹാജി, സ്വാമിനാഥൻ, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ.എ. അസീസ്, മണ്ഡലം സെക്രട്ടറി എ. അബ്ദുറഹ്മാൻ, വി.കെ.പി. വിജയനുണ്ണി, ടി.കെ. ഹമീദ്, ടി.പി. വിനോദ്കുമാർ, ടി.കെ. ബഷീർ, കണയം മുഹമ്മദ്, ഫിറോസ് ബാബു, ഒ.എസ്. ശ്രീധരൻ, അച്ചുമണി, ടി.എം. യൂസുഫ്, പി. താഹിർ, ശേഖരൻ, അബ്ദുൽ റഹീം, ബക്കർ, വിജയപ്രകാശ്, ശങ്കർ, സുഷീൽകുമാർ, എ. സന്തോഷ്, ശരൺജിത്ത്, നഗരസഭ അംഗങ്ങളായ സി.കെ. സുനിൽകുമാർ, ലത ജോബി, സന്ധ്യ, റജുല എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story