Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമൂഹമാധ്യമ ഹർത്താൽ,...

സമൂഹമാധ്യമ ഹർത്താൽ, എട്ടുപേരെക്കൂടി അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
മണ്ണാർക്കാട്: സമൂഹമാധ്യമ ഹർത്താലിൽ എട്ടുപേരെക്കൂടി മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഭവത്തിൽ പൊലീസ് പിടികൂടിയവരുടെ എണ്ണം 47 ആയി. തിരുവിഴാംകുന്ന് സ്വദേശി ഹർഷദ് (22), ചിറക്കൽപടി സ്വദേശികളായ മുഹമ്മദ് നിയാസ് (34), ഷാഹിദ് (27), നൗഫൽ (22), മുഹമ്മദ് നവാസ് (24), മുഹമ്മദ് നിഷാബ് (21), മുഹമ്മദ് ഷഹിൻ (20), മുഹമ്മദ് ഫിറോസ് (28) എന്നിവരെയാണ് പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. വീണുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് നൽകി മണ്ണാർക്കാട്: വീണുകിട്ടയ സ്വർണാഭരണം ഉടമസ്ഥന് നൽകി യുവാവ് മാതൃകയായി. മണ്ണാർക്കാട് പള്ളിപ്പടിയിൽ മാളിയേക്കൽ ഹോട്ടൽ നടത്തുന്ന ഹാരിസിനാണ് കഴിഞ്ഞ ദിവസം കടയുടെ മുന്നിൽനിന്ന് സ്വർണാഭരണം കിട്ടിയത്. തുടർന്ന് പൊലീസിലും സമൂഹമാധ്യമ ഗ്രൂപ്പുകളിലും വിവരം കൈമാറിയിരുന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ സി.ഐ ഹിദായത്തുല്ല മാമ്പ്രയുടെ സാന്നിധ്യത്തിലാണ് ആഭരണം െകെമാറിയത്. രമേഷ്, പൂർണിമ, ഷമീർ, അബു എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story