Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅരിമ്പ്ര ഹോമിയോ...

അരിമ്പ്ര ഹോമിയോ ഡിസ്പെൻസറി സുവർണ ജൂബിലിക്ക് ഇന്ന് തുടക്കം

text_fields
bookmark_border
മലപ്പുറം: ജില്ലയിലെ ആദ്യ സർക്കാർ ഹോമിയോ ഡിസ്പെൻസറിയായ മൊറയൂർ ഗ്രാമപഞ്ചായത്തിലെ അരിമ്പ്ര സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയുടെ സുവർണ ജൂബിലി ഏപ്രിൽ 24 മുതൽ 26 വരെ ആഘോഷിക്കും. അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ ചൊവ്വാഴ്ച രാവിലെ 10ന് സുവർണ ജൂബിലിയും മെഡിക്കൽ എക്സിബിഷനും പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനവും ഡോക്യുമ​െൻററി പ്രകാശനവും ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡിസ്പെൻസറി കെട്ടിടത്തിന് സൗജന്യമായി സ്ഥലം നൽകിയ അത്തിക്കാവിൽ പോക്കർ കുട്ടി മാസ്റ്ററെ ആദരിക്കും. ഉച്ചക്ക് 12.30 വരെ സൗജന്യ മെഗാ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടക്കും. ബുധനാഴ്ച രാവിലെ 10ന് തുടങ്ങുന്ന 'കൃഷി-ഭക്ഷണം-ആരോഗ്യം' സെഷനിൽ പ്രമുഖർ ക്ലാസെടുക്കും. വ്യാഴാഴ്ച രാവിലെ 10 മുതൽ ആരോഗ്യ സെമിനാർ നടക്കും. ജില്ല ഹോമിയോപ്പതി വകുപ്പും മൊറയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജുമായി സഹകരിച്ചാണ് മെഡിക്കൽ എക്സിബിഷൻ ഒരുക്കുന്നത്. വാർത്ത സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എം. സലീം, അംഗം എൻ.കെ. ഹംസ, ഡോ. ഷർജാൻ അഹമ്മദ്, ഡോ. ടി.കെ. അൻവർ റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story