Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:14 AM GMT Updated On
date_range 24 April 2018 5:14 AM GMTഹര്‍ത്താലിെൻറ മറവില്‍ അറസ്റ്റ്: എസ്.പി ഓഫിസ് മാര്‍ച്ച് നടത്തി
text_fieldsbookmark_border
മലപ്പുറം: ഹര്‍ത്താലിെൻറ മറവില്‍ ജില്ലയില്‍ പൊലീസിനെ ഉപയോഗിച്ച് വ്യാപകമായ മുസ്ലിം വേട്ട സി.പി.എം തുടര്‍ന്നുകൊണ്ടിരിക്കുന്നത് സംഘ്പരിവാര്‍ പ്രീണന നിലപാടുകളുടെ ഭാഗം തന്നെയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണന് കുനിയില്‍. ഹര്‍ത്താലിെൻറ പേരിലുള്ള മുസ്ലിം വേട്ട അവസാനിപ്പിക്കുക, അന്യായമായി അറസ്റ്റ് ചെയ്തവരെ വിട്ടയക്കുക, അന്യായമായി പോക്സോ ചുമത്തിയ നടപടി പിന്‍വലിക്കുക, മലപ്പുറത്തെ തീവ്രവാദവത്കരിക്കുന്ന സി.പി.എം നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച എസ്.പി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് നാസര്‍ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഗണേഷ് വടേരി സ്വാഗതം പറഞ്ഞു. മുനീബ് കാരക്കുന്ന്, അഷ്റഫ് വൈലത്തൂര്‍, നസീറ ബാനു, ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് ജസീം സുല്‍ത്താന്‍ എന്നിവര്‍ സംസാരിച്ചു. വനിതകള്‍ അടക്കം നൂറുകണക്കിന് പ്രവർത്തകര്‍ പങ്കെടുത്തു. ശാക്കിര്‍ ചങ്ങരംകുളം, സാബിര്‍ മലപ്പുറം, ആരിഫ് ചുണ്ടയില്‍, റംല മമ്പാട്, സാബിഖ് വെട്ടം എന്നിവര്‍ നേതൃത്വം നല്കി. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന് അവാര്‍ഡ് മലപ്പുറം: ഈ വര്‍ഷത്തെ മികച്ച മുദരിസിനുള്ള മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ്, മുദരിസും പ്രമുഖ പ്രഭാഷകനും സംഘാടകനുമായ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂരിന്. തിരൂര്‍ ചെമ്പ്രയില്‍ 100ല്‍പരം വിദ്യാർഥികള്‍ക്ക് ദര്‍സ് നടത്തുന്ന ഇദ്ദേഹം ഓസ്ഫോജ്ന ജില്ല സെക്രട്ടറി കൂടിയാണ്. വ്യാഴാഴ്ച ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് അവാര്‍ഡ് സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story