Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:11 AM GMT Updated On
date_range 24 April 2018 5:11 AM GMTചെന്നിത്തലക്ക് ഐക്യദാർഢ്യമറിയിച്ച് പ്രകടനം
text_fieldsbookmark_border
വേങ്ങര: സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിലും പൊലീസ് അതിക്രമത്തിലും കസ്റ്റഡി മരണത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വേങ്ങര മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേങ്ങര ടൗണിൽ പ്രകടനം നടന്നു. പ്രകടനത്തിന് സമാപനം കുറിച്ച് നടന്ന വിശദീകരണ യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ കെ.എ. റഹീം അധ്യക്ഷത വഹിച്ചു. ടി.കെ. മൊയ്തീൻ കുട്ടി, ചാക്കീരി അബ്ദുൽ ഹഖ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് നാസർ പറപ്പൂർ, എം.എ. അസീസ് ഹാജി, എം.എം. കുട്ടി മൗലവി, എൻ.ടി. ശരീഫ്, കെ.സി. മൂസ, കെ. അബൂബക്കർ, പി.പി. ഹസൻ, എ.കെ.എ. നസീർ, കെ.എ. അറഫാത്ത്, മണി നീലഞ്ചേരി, ഇ.കെ. കുഞ്ഞാലി എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story