Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജാമ്യത്തിലിറങ്ങിയ...

ജാമ്യത്തിലിറങ്ങിയ പഞ്ചായത്ത്​ അംഗം യോഗത്തിനെത്തി; മൂന്നിയൂർ പഞ്ചായത്ത് ബോർഡ് യോഗം ബഹളത്തിൽ മുങ്ങി നിർത്തിവെച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ജാമ്യത്തിലിറങ്ങിയ പഞ്ചായത്ത് അംഗം ബോർഡ് യോഗത്തിനെത്തിയതിനെ തുടർന്ന് യോഗം ബഹളത്തിൽ കലാശിച്ചു. പീഡനക്കേസിൽ അറസ്റ്റിലായി മൂന്ന് മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ അംഗം തിങ്കളാഴ്ച യോഗത്തിൽ പങ്കെടുത്തതിനെ തുടർന്നാണ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗവും സി.പി.എം നേതാവുകൂടിയായ ചോനാരി മുസ്തഫയാണ് ജാമ്യത്തിലിറങ്ങിയ ശേഷം തിങ്കളാഴ്ച ബോർഡ് യോഗത്തിനെത്തിയത്. ഇതോടെ പ്രതിഷേധമറിയിച്ച് വനിത അംഗങ്ങളുൾപ്പെടെ പ്ലക്കാർഡുകൾ ഉയർത്തി ബഹളം വെച്ചു. കഴിഞ്ഞ ജനുവരി 19നാണ് ഒമ്പതാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഇയാളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാത്തതിന് അവധിക്ക് അപേക്ഷ നൽകാതിരുന്നാൽ അയോഗ്യനാണെന്നാണ് നിയമം. അവധി അനുവദിക്കാനുള്ള അധികാരം പ്രസിഡൻറിനാണെന്നിരിക്കെ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇയാൾ അപേക്ഷ നൽകിയത്. എന്നാൽ, ഇതിൻമേൽ സെക്രട്ടറിക്ക് നടപടികളെടുക്കാൻ നിയമപരമായ അധികാരവുമില്ല. അവധിക്കുള്ള ഒരു അപേക്ഷയും തനിക്ക് ലഭിച്ചിട്ടില്ലെന്നും സംഭവത്തിൽ മേലധികാരികൾക്ക് പരാതി നൽകുമെന്നും പ്രസിഡൻറ് കുട്ടശ്ശേരി ശരീഫ പറഞ്ഞു. പ്രതിഷേധം വകവെക്കാതെ മിനിറ്റ്സിൽ ഒപ്പിട്ട് ഇയാൾ ബോർഡ് യോഗത്തിലിരുന്നതോടെ അംഗങ്ങൾ ബഹളം വെക്കുകയും തുടർന്ന് യോഗം പിരിച്ചുവിടുകയുമായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story