Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേർക്കയം കടവിൽ ജാഗ്രത...

തേർക്കയം കടവിൽ ജാഗ്രത ബോർഡ് സ്ഥാപിച്ചു

text_fields
bookmark_border
വേങ്ങര: രണ്ട് ജീവനുകൾ പുഴയെടുത്ത് ഒരുവർഷം തികയുന്ന വേളയിൽ കടലുണ്ടിപ്പുഴ വലിയോറയിലെ തേർക്കയം കടവിൽ വാട്സ്ആപ് കൂട്ടായ്മ ജാഗ്രതബോർഡ് സ്ഥാപിച്ചു. പതിവായി അപകട മരണമുണ്ടാകുന്ന സ്ഥലത്താണ് ദുരന്തങ്ങളൊഴിവാക്കാൻ 'വോയ്‌സ് ഓഫ് കോൺഗ്രസ്' വാട്സ്ആപ് കൂട്ടായ്മ ബോർഡ് സ്ഥാപിച്ചത്. കഴിഞ്ഞവർഷം കോഴിച്ചെന നിവാസികളായ ശിഹാബ് (22), ഫാത്തിമ നസ്റി (12) എന്നീ സഹോദരങ്ങളാണ് കടവിൽ മുങ്ങിമരിച്ചത്. ബോർഡ് സ്ഥാപിക്കാൻ കെ.എസ്. സുബ്രു, മാട്ടുമ്മൽ ബാവ, കബീർ കരിമ്പിൽ, ഹാറൂൺ റഷീദ്, ചെരിച്ചി അലവി ഹാജി, യു.കെ. അസീസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story