Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:06 AM GMT Updated On
date_range 24 April 2018 5:06 AM GMTഹജ്ജ്: വിമാനനിരക്ക് കുറഞ്ഞു; വിമാനത്താവള നിരക്കിൽ വൻ വർധന
text_fieldsbookmark_border
നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരക്ക് 74,450 കൊണ്ടോട്ടി: ഹജ്ജ് സബ്സിഡി പിൻവലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. അതേസമയം, വിമാനത്താവള നിരക്കിൽ വൻ വർധന വന്നതിനാൽ തീർഥാടകർക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിെൻറ ആനുകൂല്യം നഷ്ടമായി. നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന കേരളത്തിലെ തീർഥാടകർ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുൾപ്പെടെ നൽകേണ്ടത് 74,450 രൂപയാണ്. ഇതിൽ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കിൽ 11,011 രൂപയുടെ വർധനയാണ് വന്നത്. 2017ൽ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയിൽ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതിൽ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീർഥാടകർ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നൽകിയത്. ഇതിനോെടാപ്പം വിമാനത്താവള നിരക്കായ 3,560 ഉൾപ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഇൗടാക്കിയത്. എന്നാൽ, ഇക്കുറി മുൻ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ 8,825 രൂപയാണ് അധികമായി ഒാരോ തീർഥാടകനും നൽകേണ്ടത്. കുട്ടികളുെട നിരക്ക് ഇൗ വർഷം 10,660 ആയാണ് നിശ്ചയിച്ചത്. 2017ൽ ഇത് 11,850 രൂപ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story