Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമന്ത്രി എ.കെ. ബാലന്‍...

മന്ത്രി എ.കെ. ബാലന്‍ സായി സ്‌നേഹതീരം സന്ദര്‍ശിച്ചു

text_fields
bookmark_border
പെരിന്തല്‍മണ്ണ: ആദിവാസി കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുന്ന പെരിന്തല്‍മണ്ണ സായി സ്‌നേഹതീരം ഹോസ്റ്റല്‍ പട്ടിക ജാതി-വര്‍ഗ സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ സന്ദര്‍ശിച്ചു. സായി സ്‌നേഹതീരത്തിന് വാഹനം നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ പഠനത്തിനും പഠനശേഷം ജോലി നല്‍കുന്നതിനും സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തു. ഹോസ്റ്റലിലെ കുട്ടികളുടെ ബാൻറ് മേളത്തോടെയാണ് മന്ത്രിയെ സ്വീകരിച്ചത്. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ വി. ശശികുമാർ, സി.വി. സദാശിവൻ, നഗരസഭ അധ്യക്ഷന്‍ എം. മുഹമ്മദ് സലീം, പഞ്ചായത്ത് പ്രസിഡൻറുമാരായ എ.കെ. നാസർ, എം.കെ. രമണി, സ്‌നേഹതീരം പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് കെ.ആർ. രവി എന്നിവര്‍ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹന്‍ദാസ്, എം.എം. സക്കീര്‍ ഹുസൈൻ, വി. രമേശൻ, പാറക്കോട്ടില്‍ ഉണ്ണി, പി.ടി.എസ്. മൂസു, ഡോക്ടര്‍മാരായ എ. ഷാജി, കെ.എ. സീതി, വി.യു. സീതി, കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story